EDAPPAL

വിഷുവിന് വിഷരഹിത പച്ചക്കറി :പെരുമ്പലത്തെ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി

എടപ്പാൾ:വിഷുവിന് വിഷ രഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി പെരുമ്പലത്തെ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി.മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശത്തെ റോഡിന് ഇരുവശവും ഉള്ള പച്ചക്കറിസ്റ്റാളുകളിൽ കുറഞ്ഞ വിലയിൽ നാടൻ പച്ചക്കറികൾ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. കൃഷി വകുപ്പ് ആനക്കര പഞ്ചായത്ത് കൃഷി ഭവൻ സഹകരണത്തോടെ ഡിസ്ട്രിക്റ്റ് ക്ലസ്റ്റർ സ്കീമിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിള ക്ലസ്റ്ററിന്റെ പച്ചക്കറി കൃഷി ഉൽഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാലചന്ദ്രൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ജ്യോതി ലക്ഷ്മി, ഗിരിജ കൃഷി ഓഫീസർ എം പി സുരേന്ദ്രൻ, സി ഗിരീഷ്, യു പി രവീന്ദ്രൻ, കെ സി ബഷീർ, കുഞ്ഞുകുട്ടൻ, മോഹനൻ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button