EDAPPAL

വിശ്വ സംസ്കാര ചലനങ്ങളെ നിയന്ത്രിച്ച കലാരൂപമായിരുന്നു നാടകങ്ങൾ: ആലംങ്കോട് ലീലാകൃഷ്ണൻ

എടപ്പാൾ: നാടകമുള്ള സമൂഹത്തിൽ മാത്രമേ ചലനമുണ്ടാവുകയൊള്ളു എന്നും
ലോക മനുഷ്യ സംസ്കാരമെടുത്ത് പരിശോധിച്ചാൽ ലോക സമൂഹത്തിൽ ചലനവക്താക്കിയടത്തെല്ലാം നാടകം ഇടപെട്ടിട്ടുണ്ടന്നും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. സോഫോക്ലിസിൻ്റെ കാലം മുതലേ വിശ്വസംസ്കാര ചലനങ്ങളെ നിയന്ത്രിച്ച കലാരൂപമായിരുന്നു നാടകങ്ങൾ എന്നും അദ്ധേഹം പറഞ്ഞു. എടപ്പാൾ നാടക അരങ്ങിൻ്റെ പതിനാലാമത് നാടക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

എടപ്പാൾ വള്ളത്തോൾ കോളേജ് ഓഡിറ്റോറിയത്തിൽ (ടിയാർസി നഗർ) അഞ്ച് ദിവസങ്ങളിലായി നടന്ന നാടക മേളയിൽ ആലപ്പി തിയ്യറ്റേഴസ്ൻ്റെ മഴ നനയാത്ത മക്കൾ എന്ന നാടകത്തോടെ നാടകമേള സമാപിച്ചു.
ദാസ് കുറ്റിപ്പാല അധ്യക്ഷനായിരുന്നു.
പ്രഭാകരൻ നടുവട്ടം ചങ്ങരംകുളം സി.ഐ.ബഷിർ ചിറക്കൽ, സദു നടുവട്ടം, മുസ്തഫ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button