പെരുമ്പിലാവ്

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു ലക്ഷത്തിൽ പരം രൂപ വിലയുള്ള ഓക്സിജൻ ബി പേപ്പ് മെഷീൻ നൽകിയത്. ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷനിൽ നിന്ന് വ്യത്യസ്തമായി ശ്വാസനാളത്തിലേക്ക് ട്യൂബ് ഘടിപ്പിക്കേണ്ട ആവശ്യമില്ലാത്ത ഒരു ശ്വസന പിന്തുണാ രീതിയാണ് ഈ മെഷീനുള്ളത് . സന്തോഷ് കുമാറിനെ ചികിത്സിച്ച ഡോക്ടർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം വീട്ടിൽ സ്ഥിരമായി ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള മെഷീൻ നിർദ്ദേശിച്ചതിനെ തുടർന്ന് സന്തോഷ് കുമാറിന്റെ ഭാര്യ സുചിത്ര തൻറെ സഹപാഠിയും നാട്ടുകാരനുമായ കുവൈറ്റിലുള്ള ഷുക്കൂർ വഴി പെരുമ്പിലാവിലെ പൊതുപ്രവർത്തകനായ എം എ കമറുദ്ദീനെ വിവരമറിയിക്കുയും തുടർന്ന് കമറുദ്ദീന്റെ ശുപാർശ പ്രകാരം അയൽവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി വി യൂസഫ് ഓക്സിജൻ ബിപേപ്പ് മെഷീൻ ഇവർക്ക് ഓഫർ ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ദിവസം സന്തോഷ് കുമാറിന്റെ ഭാര്യ സുചിത്ര ടിവി യൂസഫിന്റെ കയ്യിൽ നിന്നും ഓക്സിജൻ ബി പേപ്പ് മെഷീൻ ഏറ്റുവാങ്ങി.പൊതുപ്രവർത്തകൻ എം എ കമറുദ്ദീൻ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button