BUSINESS
വിവോയുടെ 465 കോടി കണ്ടുകെട്ടി, നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി
ചൈനീസ് മൊബൈല്‍ കമ്പനിയായവിവോയ്ക്കും അനുബന്ധ കമ്പനികള്‍ക്കുമെതിരെ ഇഡി നടപടി. വിവോയുടെ 465 കോടി കണ്ടുകെട്ടി. 2 കിലോ സ്വര്‍ണ്ണവും 73 ലക്ഷം രൂപയും കണ്ടുകെട്ടി. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.
വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ കമ്പനി അധികൃതർ പ്രസ്താവനയില്‍ അറിയിച്ചിരുന്നു