EDAPPAL
വിവേകാനന്ദ ജയന്തി ദേശീയയുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മാരത്തോൺ സംഘടിപ്പിച്ചു


എടപ്പാൾ:വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി തവനൂർ മണ്ഡലത്തിൽ കാളാച്ചാൽ മുതൽ എടപ്പാൾ വരെ മാരത്തോൺ സംഘടിപ്പിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ അധ്യക്ഷത വഹിച്ച പരിപാടി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സുബിത്ത് സ്വാഗതം പറഞ്ഞു.യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സജിത്ത്, സെക്രട്ടറിമാരായ സുധൻ,ലതിക എന്നിവർ സംസാരിച്ചു
