KUTTIPPURAM
വിവാഹ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ കുറ്റിപ്പുറത്ത് യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം: വിവാഹ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ മേലാറ്റൂർ തൊടുകുഴി കുന്നുമേൽ സ്വദേശി മുഹമ്മദ് റിയാസ് (43)നെയാണ് കുറ്റിപ്പുറം അറസ്റ്റ് ചെയ്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുറ്റിപ്പുറം പാണ്ടികശാല സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി അഞ്ച് പവൻ സ്വർണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാളെ പൊലിസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ് ഇയാൾ.













