വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി;മുൻ കുറ്റിപ്പുറം സിഐക്കെതിരെ കേസ്
![](https://edappalnews.com/wp-content/uploads/2023/07/PSX_20230727_102850.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230331-WA0126-1024x1024-1-3-1024x1024.jpg)
കുറ്റിപ്പുറം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് അന്വേഷണം. അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്.
കേസ് നേരിടുന്ന തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദ് ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സിഐ ആയിരുന്നു. ഒരു മാസം മുമ്പ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. കേസ് നടക്കുന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കേസ് കൈമാറുകയായിരുന്നു.
മലപ്പുറം എസ്പിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ 164 ഉൾപ്പെടെയുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, പ്രമോദിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം
![](http://edappalnews.com/wp-content/uploads/2025/01/logo.png)