CHANGARAMKULAM

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്.


ചങ്ങരംകുളം : വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്.

ചിയ്യാനൂർ വെളുത്തേടത്ത് പറമ്പിൽ ഷംസുദ്ദീൻ – ജമീല ദമ്പതികളുടെ മകൻ സൈനുദ്ദീന്റെ വിവാഹം ആയിരുന്നു തിരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച.
വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം വധുവിന്റെ കൈപിടിച്ച് വിവാഹം മണ്ഡപത്തിൽ നിന്ന് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക് ആണ്. പൊന്നാനി നിയോജകമണ്ഡലത്തിൽപ്പെട്ട 124 നമ്പർ ബൂത്തായ ചിയാനൂർ എ എം എൽ പി സ്കൂളിലാണ് സൈനുദ്ദീന് വോട്ട് ഉള്ളത്.
കോട്ടക്കൽ പറപ്പൂർ ആലങ്ങാടൻ അബ്ദുൽ മജീദ് – ഹൈറുന്നിസ ദാമ്പതി കളുടെ മകൾ മുഫീദ യാണ് വധു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button