വിവാഹത്തോടുള്ള വിമുഖത ആശങ്കാജനം :ഹാദിയ സംഗമം

ചങ്ങരംകുളം : പ്രായമെത്തിയിട്ടും വിവാഹത്തോട് വിമുഖത കാണിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ഇത്തരം അപചയങ്ങളെ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ മറികടക്കണമെന്നും
ഇർശാദ് ഹാദിയ വിമൻസ് സംഗമം അഭിപ്രായപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാ സാഹിത്യ പരിപാടികളിൽ
(ഇസ്തിഹാർ – 25 )അറുപതിലധികം ഇനങ്ങളിലായി വിദ്യാർത്ഥികൾ മത്സരിക്കും.
സമസ്ത മേഖല ജന. സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി അവാർഡ് ദാനം നടത്തി. വി വി അബ്ദു റസാഖ് ഫൈസി , വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി, നൂറുദ്ദീൻ ബുഖാരി,കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു.
മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് ഹാദിയ വിദ്യാർഥിനി സകിയ്യ മഹ്ബൂബ ഹാദിയക്ക് വേദിയിൽ ഉപഹാരം നൽകി.













