വിവാദ ഉത്തരവ് പിൻവലിക്കണം:കേരള പ്രൈവറ്റ് സ്കൂൾ മാനേജർസ് അസോസിയേഷൻ എടപ്പാൾ ഉപജില്ല കമ്മിറ്റി

എടപ്പാൾ:മാനേജർമാരെ നോക്കുകുത്തിയാക്കികൊണ്ട് എയ്ഡഡ് സ്കൂളിലെ കെട്ടിടങ്ങളുടെയും മറ്റു സ്ഥാവര ജംഗമ വസ്തുക്കളുടെയും കൈവശവകാശം സ്കൂൾ പ്രധാന അധ്യാപികക്കാണെന്ന എടപ്പാൾ എ ഇ ഒ യുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജർസ് അസോസിയേഷൻ എടപ്പാൾ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എ എം എൽ പി സ്കൂളിൽ മാനേജർ നൽകിയ പൂട്ടുകൾ മാറ്റി പ്രധാന അധ്യാപിക സ്വന്തം നിലയിൽ പൂട്ടുകൾ ഇട്ടു സ്കൂൾ പൂട്ടി മാനേജർക് സ്കൂളിലേക്ക് പ്രവേശനം നിഷേധിച്ച നടപടി ചോദ്യം ചെയ്തു മാനേജർ എ ഇ ഒ ക്ക് നൽകിയ പരാതിയിലാണ് സംസ്ഥാനത്തു തന്നെ കേട്ടുകേൾവിയില്ലാത്ത വിചിത്ര ഉത്തരവ് ഉത്തരവിനെദിരെ ഹൈകോടതിയെ സമീപിക്കാനും, വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. വി ടി ജയപ്രകാശ്, ലത്തീഫ് പെരുമുക്, ബഷീർ കക്കിടിക്കൽ, ഷുക്കൂർ ചാവക്കാട്, തോമസ്, കാദർ ഹാജി തിരുത്തി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സെക്രട്ടറി അനസ് ചങ്ങരംകുളം സ്വാഗതവും, ഷസൻ പാലക്കൽ നന്ദിയും പറഞ്ഞു.
