Categories: HEALTH

വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍

&NewLine;<p class&equals;"wp-block-paragraph"><em>തിരുവനന്തപുരം&colon;<&sol;em> ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി&period; ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16&comma;565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു&period; വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്&period; പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്&period; പത്തനംതിട്ട 300 ലിറ്റര്‍&comma; ഇടുക്കി 107 ലിറ്റര്‍&comma; തൃശൂര്‍ 630 ലിറ്റര്‍&comma; പാലക്കാട് 988 ലിറ്റര്‍&comma; മലപ്പുറം 1943 ലിറ്റര്‍&comma; കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്&period; മലപ്പുറം ചെറുമുക്കിലെ റൈസ് &amp&semi; ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു&period; വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല&period; ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു&period; ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്&period; പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

7 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

7 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

7 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

7 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

7 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

7 hours ago