കാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് യുവാക്കളാണ് പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറിയത്. ചാടാൻ തയാറെടുക്കുന്നതിനിടെ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടത്തെ പ്രകൃതിമനോഹാരിത ആസ്വദിച്ച് കുളിക്കാനെത്തുന്നത്
കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…
പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര് അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…
കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍…
കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കിൽ പൊട്ടിത്തെറി. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂമിക്കടിയിലുള്ള…
പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…
കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് 900 രൂപയോളം ഒരു പവന് വര്‍ധിച്ചു. സമീപകാലത്ത് ഒരു ദിവസം മാത്രം ഇത്രയും തുക…