മൊബൈൽ വഴി സന്ദേശങ്ങൾ അയച്ചും കാൾ ചെയ്തും വിദ്യാർത്ഥികളുടെ അമ്മമാരെ ശല്യംചെയ്യൽ പതിവാക്കിയ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. എടപ്പാൾ കോലളമ്പ് മാരാത്തുവളപ്പിൽ എം വി വിഷ്ണു (30) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയിലക്കാട് സ്വകാര്യ സ്കൂളിൽ ഡ്രൈവറായിരുന്ന വിഷ്ണു ബസിൽ വരുന്ന വിദ്യാർത്ഥികളുടെ അമ്മമാരുടെ മൊബൈലിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ അയക്കുകയും കാൾ ചെയ്തു ശല്യം ചെയ്യുകയുമാണ് പതിവ്. ചിലർ ഇയാളുടെ കെണിയിൽ വീഴുകയും ചെയ്തതായി അറിയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ വിഷ്ണുവിനെ അയിലക്കാട് സ്വകാര്യ സ്കൂളിൽനിന്ന് ഡ്രൈവർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ജൂൺ മുതൽ ഇയാൾ മറ്റൊരു സ്കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. വിഷ്ണുവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞതോടെ കൂടുതൽ പരാതികൾ ഉയർന്നുവരുന്നുണ്ട്.
കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…
കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…
കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…
തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന് സമീപം സ്ഥാപിച്ച കൂടിലാണ്…
കോഴിക്കോട് സമസ്ത 100ാം വാർഷികത്തിലേക്ക്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ്…
ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ…