വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കൊച്ചി മെട്രോ രണ്ട് പുതിയ പാസുകള്‍ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ-പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.
ഡേ പാസ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളേജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് ഈ മാസം 25 മുതല്‍ പാസുകള്‍ വാങ്ങാമെന്നും കൊച്ചി മെട്രോ അറിയിച്ചു.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.