CHANGARAMKULAMLocal news
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന;കുറ്റിപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍
ചങ്ങരംകുളം:കഞ്ചാവ് കേസില്‍ കുറ്റിപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.കുറ്റിപ്പുറം പേരശ്ശനൂര്‍ സ്വദേശി വിജേഷ് (26) നെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പേരശ്ശനൂര്‍ മേഖലയില്‍ കുട്ടികള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവ് നല്‍കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.കുറ്റിപ്പുറം പോലീസിൻ്റെ നേതൃത്വത്തില്‍ ലഹരിക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമത്തിനും എതിരായി വാര്‍ഡ് തലങ്ങളില്‍ ജാഗ്രതസമിതികള്‍ രൂപവത്കരിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായകമായതെന്ന് കുറ്റിപ്പുറം എസ് എച്ച് ഓ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു.