കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണെന്ന് കെ.കെ.ശൈലജ എംഎല്‍എ. ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും ശൈലജ പറഞ്ഞു.
വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നീറ്റ് പരീക്ഷക്കിടയിൽ പെണ്കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി അറിയിച്ചു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയർന്നത്.
സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്‍പിക്ക് പരാതി നൽകി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണ്. ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്.
വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണം.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…
പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം…
തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…
ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍…
കൊണ്ടോട്ടി : കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- ‘എത്ര മനോഹരമായ…
പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം…