KERALA
അസഭ്യവർഷ്യം, വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു, അയൽവാസികൾ പിടിയിൽ
അസഭ്യവർഷ്യം, വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു, അയൽവാസികൾ പിടിയിൽ


കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിന് വെട്ടേറ്റു. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാർ (26) നാണ് വെട്ടേറ്റത്. ചളിങ്ങാട് കരവാൻ കോളനിക്കടുത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇയാൾ ആശുപത്രിയിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ (36), സഹോദരൻ സനീഷ് കുമാർ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പിതാവിനെ അരുൺകുമാർ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കയ്പമംഗലം പൊലീസ് അറിയിച്ചു.
