കോഴിക്കോട്
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..

കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്.
20 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെൻ്റ് കോളേജില്‍ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
