CHANGARAMKULAM
വിദ്യാരംഗം കലാ സാഹിത്യവേദിയുടെയുംവായന വാരാഘോഷത്തിന്റെയുംഉദ്ഘാടനം നടന്നു
മൂക്കുതല – പി.സി. എൻ.ജി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയുംവായന വാരാഘോഷത്തിന്റെയുംഉദ്ഘാടന ചടങ്ങ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ മുസ്തഫ ചാലൂപറമ്പിൽഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ രജിത, ജി സ്വാഗതം പറഞ്ഞു . പ്രശസ്ത സാഹിത്യകാരനായ ശ്രീ ഫാസിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു . പ്രാധാനാധ്യാപിക ശ്രീമതി ജീന സി.കെ, ഡെപ്യൂട്ടി എച്ച്.എം ശ്രീമതി രാജി. പി.ജി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. മലയാള വിഭാഗം കൺവീനർ ശ്രീമതി ജെനി പി നന്ദി പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായി.