KERALALocal newsMALAPPURAM

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സമ്മാനദാനവും നടന്നു

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ 2023_24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ ശ്രീ: ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മക ശേഷികൾ വികസിപ്പിക്കുക , ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക , കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറെ നേരം കുട്ടികളുമായി സംവദിച്ച അദ്ദേഹം ” നന്നായാൽ ഒന്നായി ” എന്നും ” ഒന്നായാൽ നന്നായി ” എന്നുമുള്ള സന്ദേശം കൈമാറിയാണ് പ്രസംഗം അവസാനിപ്പിച്ചത്. കൂടാതെ ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ “ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. ഈ വർഷം മലയാളവേദി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി.
ഹരിദർശന , ശ്രീ ദുർഗ തുടങ്ങിയ വിദ്യാർഥികളുടെ പ്രാർഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ വിദ്യാരംഗം കൺവീനറായ ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി ബെൻഷ (സ്കൂൾ പ്രിൻസിപ്പൾ), വി. ഹമീദ്(ഹെഡ്മാസ്റ്റർ) , അബ്ദുൾ സലാം(പി.ടി.എ മെമ്പർ), ഖൈസ്(പി.ടി.എ മെമ്പർ) , അബ്ദുൾ ഗഫൂർ( ഡപ്യൂട്ടി ഹെഡ് മാസ്റ്റർ), മുഹമ്മദ് സഗീർ(സ്റ്റാഫ് സെക്രട്ടറി), കബീർ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ, ഹൈദ്രു മാസ്റ്റർ, അബ്ദുൾ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർഥി കൺവീനർ അനന്യ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button