CHANGARAMKULAM

വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾ കായികരംഗത്തും കുതിച്ചു കയറണം:ഡോ:സക്കീർ ഹുസൈൻ

ചങ്ങരംകുളം: ആധുനിക കാലഘട്ടത്തിൽ പുതിയ തലമുറയെ കായികരംഗത്തേക്ക് കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോടോപ്പം വിദ്യാലയങ്ങളിൽ കായിക രംഗത്ത് മികച്ച മുന്നേറ്റം നടത്താനുള്ള സൗകര്യം ഒരുക്കി നൽകണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ പറഞ്ഞു.വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾ കായികരംഗത്തും കുതിച്ചു കയറാൻ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വളയംകുളം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് ജനറൽ സെക്രട്ടറി – വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ ആമുഖ പ്രഭാഷണം നിർവഹിച്ചു.കോളേജ് പ്രസിഡന്റ് പി പി എം അഷ്റഫ്, ട്രസ്റ്റ് ചെയർമാൻ കെ. പി. അബ്ദുൽ അസീസ്, വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ, വി.കമറുദ്ധി, കോളേജ് യൂനിയൻ ചെർമാൻ മുഹമ്മദ് ഫായിസ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിൽ, കുഞ്ഞുമുഹമ്മദ് പന്താവൂർ, മജീദ് ഐഡിയൽ, ജോബ് മാസ്റ്റർ, അഷ്റഫ് കോക്കൂർ, അടാട്ട് വാസുദേവൻ, സലാം മാസ്റ്റർ, മുൻ പ്രിൻസിപ്പൽ അബൂബക്കർ, ഷാനവാസ് വട്ടത്തൂർ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button