വിഡി സതീശൻ്റെ പ്രസ്ഥാവന മുസ്ലിംകളെ അപമാനിക്കുന്നത്; എസ് ഡി പി ഐ
കോട്ടക്കൽ: കേരളത്തിലെ മുസ്ലിങ്ങളെ നിയന്ത്രിക്കാൻ ഒരു പാർട്ടി വേണമെന്നും ഇല്ലെങ്കിൽ അവരൊക്കെ തീവ്ര നിലാപടുകാരാകും എന്നുമുള്ള സതീശന്റെ അഭിപ്രായം ഇസ്ലാമോഫോബിക്കാണ്. മുസ്ലിംകൾ തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് സതീശനെന്ന് എസ്. ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് സി. പി. എ.ലത്തീഫ് പറഞ്ഞു. കേരളത്തിലെ മുസ്ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും അവർ പ്രകടിപ്പിക്കുന്ന ഉയർന്ന ജനാധിപത്യ ബോധവും ഭരണഘടനയോടുള്ള വിധേയത്വവും ഒരു പാർട്ടിയുടെ മേൽവിലാസത്തിലാക്കുന്നത് അൽപത്തരമാണ്.
സതീശൻ ഇത്രയും തരംതാഴരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോട്ടക്കൽ ഒതുക്കുങ്ങലിൽ എസ്.ഡി.പി.ഐ. ജില്ലാതല ബൂത്ത് ലീഡേഴ്സ് മീറ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേരളത്തിൽ ലീഗില്ലെങ്കിൽ മുസ്ലീംങ്ങൾ മുഴുവൻ തീവ്രവാദത്തിലേക്ക് പോകുമെന്നും, അവിടെ തീവ്രനിലപാടുള്ള പാർട്ടികൾ ഇടം നേടുമെന്നുമാണ് വി.ഡി.സതീഷൻ സ്വകാര്യ ചാനലിലൂടെ പ്രസ്ഥാവിച്ചത്.
ഇത്തരം പ്രസ്ഥാവനകൾ ലീഗിന് പുളകം കൊള്ളിക്കുമെങ്കിലും മുസ്ലീം ജനവിഭാഗം മുഴുവൻ സമൂഹത്തിൽ ഭീകരൻമാരാണന്ന ചിന്ത പരത്തുന്ന തരത്തിലാണ്.
എല്ലാതലങ്ങളിലും ആർ.എസ് എസ്. പിടി മുറുക്കുന്നത് കണ്ടില്ലന്ന് നടിക്കുകയും, മുസ്ലീം ജനവിഭാഗം കുഴപ്പക്കാരാണന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന നിലപാട് സതീഷൻ്റെ ഇരട്ടതാപ്പാണെന്നും അദ്ധേഹം കൂട്ടി ചേർത്തു.
എസ്.ഡി.പി ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി, ജില്ല നേതാക്കളായ അഡ്വ: സാദിഖ് നടുത്തൊടി, വി. വീരാൻകുട്ടി, ഉസ്മാൻ കരുളായി, സംസാരിച്ചു.