തിരൂർ

വിജയാഹ്ലാദം പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരൂർ : തദ്ദേശ വകുപ്പ് ഇലക്ഷൻ്റെ റിസൾട്ടുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, ചെറിയമുണ്ടം, എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുടെ ഒരു യോഗം വെള്ളിയാഴ്ച തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുകയുണ്ടായി.
വിജയ ആഹ്ളാദ പ്രകടനവുമായി ബന്ധപ്പെട്ട് സർവ്വ കക്ഷി യോഗം വിവിധ തീരുമാനങ്ങൾ എടുക്കുകയുണ്ടായി.
പ്രകടനങ്ങളും മറ്റും വൈകുന്നേരം 6:00 മണിക്ക് അവസാനിപ്പിക്കേണ്ടതാണ്. പ്രകടനത്തിലും മറ്റും ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന DJ ,നാസിക്ക് ഡോൾ എന്നിവ കർശനമായും നിരോധിച്ചിരിക്കുന്നു .
കൂടാതെ പോസ്റ്റ് ,ഫ്ലക്സുകളുൾ നശിപ്പിക്കുക, പാർട്ടി ഓഫീസുകൾക്കും വീടുകൾക്കും മറ്റും പടക്കങ്ങൾ എറിയുക തുടങ്ങിയ പ്രവർത്തികൾ ഉണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.
തിരൂർ പോലീസ് സ്റ്റേഷൻ SHO പി വിഷ്ണു യോഗം ഉദ്ഘാടനം ചെയ്ത് കാര്യങ്ങൾ വിശദീകരിക്കുന്നു. Si സുജിത്ത് സ്വാഗതം പറയുകയും , Si നിർമ്മൽ മുരളി, Asi മുഹമ്മദ് ഷംസാദ് എന്നിവ ര്യം സംസാരിച്ചു. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നന്ദി പ്രസംഗം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button