Local newsTHRITHALAUncategorized

വിജയഭേരി വിജയ സ്പർശം പദ്ധതി പഞ്ചായത്ത്‌ തല യോഗം

എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ ചേർന്നു പഞ്ചായത്തിൽ വെച്ച് പി സി, മീറ്റിംഗ് ചേർന്നു,
പഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ സ്കൂൾ കുട്ടികളുടെയും കഴിവിനെ ഒരുപോലെ വളർത്തിക്കൊണ്ട് വരുന്നതിന്നായി ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത കഴിവുകളുണ്ടെങ്കിലും പഠനത്തിൽ പിന്നോക്കം പോകുന്ന കുട്ടികളെ കണ്ടെത്തി അവരെ പഠനത്തിൽ ഉന്നത നിലവാരത്തിലെത്തിക്കാനായി കൃത്യമായി കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനും, ന്യൂനതകൾ കണ്ടെത്തുന്നവരിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു മുന്നോട്ടു കൊണ്ടുവരാനും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും സംയുക്തമായ ദീർഗവീക്ഷണത്തോടെയുള്ള സ്ഥിര പദ്ധതിയാണ് ഇതിൽകൂടി ലക്ഷ്യമിടുന്നത്, പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റിയും കോർഡിനേഷൻ കമ്മിറ്റിയും കൂട്ടായി പദ്ധതികൾക്ക് നേതൃത്വം വഹിക്കും. അതോടൊപ്പം വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കലിന്റെ ഭാഗമായിട്ടുള്ള പരിപാടിക്ക് തുടക്കം കുറിക്കാൻ എടപ്പാൾ എഇഒ ഹൈദരലിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിൽ യോഗം ചേർന്നു,
അലസമായി വലിച്ചറിയപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളെ കുറിച്ചു ജനങ്ങളിൽ അവബോധം നൽകാനും, ഹരിതാ പനം പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു,
യോഗത്തിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി. പഞ്ചായത്തംഗം എം, എ നജീബ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ നജ്മത്, ബിന്ദുമോൾ,പ്രധാന അധ്യാപകർ, ഇമ്പ്ലിമെന്റ് ഓഫീസർ, എന്നിവർ സംബന്ധിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button