EDAPPAL
വികസന മുന്നേറ്റ ജാഥ എടപ്പാളിൽ
എടപ്പാൾ: സി.പി.എം സംസ്ഥാ സെക്രട്ടറി എം.വി ഗോവിന്ദൻ ന യിക്കുന്ന എൽ.ഡി.എഫ് ഉത്തര മേഖല വികസനമുന്നേറ്റ യാത്രക്ക് എടപ്പാളിൽ സ്വീകരണം നൽകി. തവനൂർ മണ്ഡലത്തിൻ്റെ സ്വീ കരണമാണ് എടപ്പാളിൽ നടന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ എടപ്പാൾ-കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയറ്ററിനു സമീ പമുള്ള മൈതാനത്തിലാണ് സ്വീകരണമൊരുക്കിയത്.
ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദന് പുറമെ പി. സ ന്തോഷ് കുമാർ, പി.എസ്. സലീഖ, മാത്യു കുന്നപ്പള്ളി, പി.പി. ദി വാകരൻ, അഡ്വ. പി.എം. സുരേ ഷ് ബാബു, മനയത്ത് ചന്ദ്രൻ, ബാ ബു ഗോപിനാഥൻ, വടക്കോട് മോ നച്ചൻ, അഡ്വ:എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നെ സ് മാത്യു എന്നിവർ സംസാരിച്ചു.