വികസന മുന്നേറ്റത്തിൽ പുതിയ ചരിത്രം കുറിച്ച് GMUP സ്കൂൾ എടപ്പാൾ
എടപ്പാൾ : വിദ്യാഭ്യാസ രംഗത്ത് പുതിയ നേട്ടം കുറിച്ച് എടപ്പാൾ ജി.എം.യു.പി സ്കൂളിൽ നവീന സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിടം പ്രദേശത്തിന്റെ വിദ്യാഭ്യാസ വികസനത്തിന് ശക്തമായ പിന്തുണയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സിന്ധു കെ.പി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിന്റെ സമഗ്ര വികസനത്തിന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ പ്രസംഗകർ വ്യക്തമാക്കി.
ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി. പുതിയ കെട്ടിടം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ അക്കാദമിക് വളർച്ചയ്ക്ക് സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.