EDAPPAL
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

എടപ്പാൾ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ എം മൗനജാഥയും അനുശോചന യോഗവും നടത്തി. എടപ്പാൾ ടൗണിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. സി രാമകൃഷ്ണൽ അധ്യക്ഷത വഹിച്ചു, പി ജ്യോതിഭാസ് ഇബ്രാഹിം മൂതൂർ, സി രവീന്ദ്രൻ, പ്രഭാകരൻ നടുവട്ടം, അഡ്വ.പി പി മോഹൻ ദാസ്, പി പി സുജീഷ്, സി രാഘവൻ, ഖമറുദ്ധീൻ ഇ പ്രകാശ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
