EDAPPAL

വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി 2026-2027 വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും സംഘടിപ്പിച്ചു. എടപ്പാൾ അയിലക്കാട് കദീജ കാസ്റ്റിൽ വെച്ച് നടന്ന സെമിനാർ ഉദ്ഘാടനം എം.പി ഡോ: അബ്ദുസമദ് സമദാനി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സിന്ധു അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ആർ.ഗായത്രി മുഖ്യാതിഥിയായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ പദ്ധതി വിശദീകരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മുഹമ്മദ് ലെയ്സ് റിപ്പോർട്ട് അവതരണവും നടത്തി. ചെയർപേഴ്സൺമാരായ ക്ഷമ റഫീഖ്, സന്ദീപ് വിജയൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന മൈലാഞ്ചിപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ: കെ. വിജയൻ, പ്രേമൻ കുട്ടത്ത്, എ.എം. രോഹിത്ത്, വി.കെ.എം ഷാഫി, സുരേഷ് പൊൽപ്പാക്കര, റഫീഖ് പിലാക്കൽ, എസ്.സുധീർ, കെ. പ്രഭാകരൻ, ഖമറുദ്ധീൻ, വിജയകുമാർ, ആസൂത്രണ സമിതി അംഗങ്ങളായ ഇ.പി വേലായുധൻ, ഹാരിസ് തൊഴുത്തിങ്ങൽ, കെ. ജയാനന്ദൻ, പി.വി. നിയാസ്, ഹൈദർ അലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ബുഷ്റ സ്വാഗതവും സെക്രട്ടറി എം.എൻ ഷൈന നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button