EDAPPAL

വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പ് സമ്മേളനവും
നടത്തി

എടപ്പാൾ:കാഞ്ഞിരമുക്ക് പി എൻ യുപി സ്കൂളിൽ 66 വാർഷികാഘോഷവും വിരമിക്കുന്ന ആശ ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെമീറ എളയേടത്ത് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് ബഷീർ ഒറ്റ കത്ത് അധ്യക്ഷത വഹിച്ചു. കോമഡി ഉത്സവം പാർട്ടി സിപന്റ് ഗായികയുമായ ഗായത്രി കെ മുഖ്യാതിഥിയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ, റെജുല ആലുങ്കൽ, ഹിളർ കാഞ്ഞിരമുക്ക്, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ നിഷ വലിയവീട്ടിൽ എംടിഎ പ്രസിഡണ്ട് സവിത തുടങ്ങിയവർ ആശംസ അർപ്പിച്ചു. പ്രധാന അധ്യാപിക കെ സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി നൂറുൽ അമീൻ നന്ദിയും പറഞ്ഞു. ജില്ല,ഉപജില്ല കല മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും ഈ വർഷത്തെ ഓരോ ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികൾക്ക് ശങ്കര മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡ് വിതരണവും നടന്നു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button