PONNANI
വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ചിത്രകല ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദർശനം നടന്നു.

പൊന്നാനി: ചാർകോൾ ചിത്രകലാ കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ചിത്രകല ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദർശനം പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ പ്രശസ്ത ചിത്രകാരൻ ഭാഗ്യനാഥ് ചന്ദ്രോത്ത് ഉദ്ഘാടനം നിർവഹിച്ചു. ആർട്ടിസ്റ്റ് യൂനുസ് മുസ്ലിയാരകത്ത് അധ്യക്ഷനായിരുന്നു വിനോദ് പൊന്നാനി സ്വാഗതവും അക്ഷയ് നന്ദിയും പറഞ്ഞു അമ്പതോളം ചിത്രങ്ങൾ ഉള്ള ഈ പ്രദർശനം മാർച്ച് 22 വരെ ഉണ്ടായിരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ആർട്ടിസ്റ്റുമാരുടെ പെന്റിങ്ങുകളാണ് പ്രദർശനത്തിൽ ഉള്ളത്
