വാൽപാറയിലേക്ക് വിനോദ യാത്രപോയ ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു :ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം:വാൽപാറയിലേക്ക് വിനോദയാത്രക്ക്പുറപ്പെട്ട ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ
അപകടത്തിൽ പെട്ട് ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റു ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പരേതനായ നെല്ലിക്കൽ പത്മനാഭന്റെ മകൻ അനിൽകുമാർ(44)ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് അനിൽകുമാർ സുഹൃത്തുക്കൾക്കൊപ്പം വാൽപ്പാറയിലേക്ക് പോയത്.ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ വെറ്റിലപ്പാറ 13ൽ ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സുഹൃത്തുക്കളായ പള്ളിക്കുന്ന് സ്വദേശി ഷെമീർ (41)വളയംകുളം സ്വദേശി സമർ(37) കോക്കൂർ സ്വദേശി ഷാജി(38)എന്നിവർക്കാണ് പരിക്കേറ്റത്
ഇവരുടെ പരിക്ക് ഗുരുതരമല്ല. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
