KUTTIPPURAMLocal news

വാഹന സുരക്ഷയുമായി വിഷ്ണുവും മുഹമ്മദ് ആത്തിഫും

കുറ്റിപ്പുറം: വാഹനത്തിന്റെയുള്ളിൽ വാതകം ശ്വസിച്ചും ഷോർട്ട് സർക്യൂട്ടിലൂടെയും മരണം സംഭവിക്കുന്നത് ഒഴിവാക്കാൻ പുത്തൻ കണ്ടുപിടുത്തങ്ങളുമായി കുറ്റിപ്പുറം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിലെ പി. വിഷ്ണുറാമും, മുഹമ്മദ് ആത്തിഫും. കാറിനുള്ളിൽ മൂന്ന് സർക്യൂട്ടുകളിലായി പ്രവർത്തിക്കുന്ന സെൻസറിലൂടെ കാറിനുള്ളിലെ വാതകചോർച്ചയും തീപിടുത്തവും മറ്റും നിയന്ത്രിക്കുകയും വാഹനത്തിനുള്ളിലുള്ളവർക്ക്‌ രക്ഷപ്പെടാൻ അവസരം സൃഷ്ടിച്ചുകൊണ്ടുള്ള കണ്ടുപിടുത്തം നടത്തിയാണ് ടെക്നിക്കൽ സ്കൂൾ ഫെസ്റ്റിവലിൽ വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം നേടിയത്. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടത്തി യാണ് സേഫ്റ്റി ഫിച്ചേഴ്സ്‌ ഫോർ വെഹിക്കൾ എന്ന യന്ത്രത്തിന്റെ പ്രവർത്തനം. വാഹനത്തിന് എന്ത് സംഭവിച്ചാലും ആരുടെ മൊബൈലുമായിട്ടാണ് ബന്ധപ്പെടുത്തിയത് ആ മോബൈലിലേയ്ക്ക്സന്ദേശമെത്തും. ഡ്രൈവർസീറ്റിൽ നിന്ന് അബദ്ധത്തിൽ
പുറത്തേയ്ക്ക്‌ വീണുപോയാലും വാഹനം മുന്നോട്ട്പോവുകയില്ല. ഇത്തരത്തിലുള്ള സംവിധാനമാണ് സേഫ്റ്റി വെഹിക്കിൾ എന്ന പേരിലുള്ള യന്ത്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button