വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം . സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരികയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ടെടുത്ത് വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
റോഡിലൂടെ പോവുകയായിരുന്ന ഒരു യാത്രക്കാരൻ എടുത്ത ദൃശ്യം പുറത്തുവന്നു.
മോഡിഫൈ ചെയ്ത വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരൂരിലെ കോട്ടക്കൽ ഭാഗത്ത് വച്ച് ഉദ്യോഗസ്ഥന്മാർ ആദ്യം കൈ കാണിച്ച എങ്കിലും കാർ നിർത്തിയില്ല പിന്നീട് തിരൂർ പറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാർ കണ്ടെത്തി. ഇവിടെവച്ചാണ് എം വി ഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എം വി ഡി അറിയിച്ചു