KERALA

വാവ സുരഷ് ഇന്ന് ആശുപത്രി വിടും; കുറച്ചു കാലം വിശ്രമം; ശേഷം കരുതലോടെ പാമ്പ് പിടുത്തം

കോട്ടയം : മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ഏഴാം ദിവസമാണ് വീട്ടിലേക്ക് മടങ്ങുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ മികച്ച ചികിത്സ രീതികളാണ് വാവ സുരേഷിനെ പ്രതീക്ഷിച്ചതിലും വേഗം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ആറു ദിവസത്തിന് ശേഷമാണ് ആരോഗ്യവനായി വാവ സുരേഷ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.

മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവനോടാണ് സുരേഷ് ഇക്കാര്യം ഉറപ്പുനല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി മന്ത്രി അറിയിച്ചു. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂർഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.പാമ്പിനെ പിടികൂടി ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button