ചങ്ങരംകുളം: ദൃശ്യമാധ്യമ മേഖല വളർന്നിട്ടും മലയാളിയുടെ
വായനാ സംസ്കാരം മരിക്കില്ലെന്നതിൻ്റെ തെളിവാണ് കേരളത്തിലെ വർത്തമാന പത്രങ്ങളുടെ വളർച്ചയെന്ന് മുൻമന്ത്രിയും എം.എൽ. എയുമായ എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു.
ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പൊതു പ്രവർത്തകയായിരുന്ന കെ.ആയിഷക്കുട്ടി ടീച്ചറുടെ സ്മരണക്കായി ഏർപ്പെടുത്തിയ ജ്യോതിർഗമയ മാധ്യമ പുരസ്കാരം മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാങ്ക് പ്രസിഡൻ്റ് അഡ്വ. സിദ്ധിഖ് പന്താവൂർ അധ്യക്ഷനായി.സംസ്ഥാന മികച്ച കർഷക കൂട്ടായ്മക്കുള്ള പുരസ്കാരം നേടിയ എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മയെയും ബാങ്കിൻ്റെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗ മൽസര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ബഷീർ കക്കിടിക്കൽ,പി.പി യൂസഫലി,വി. മുഹമദ് നവാസ്,പി.ടി അബ്ദുൾ ഖാദർ,ഉമർ തലാപ്പിൽ,കൃഷ്ണൻ പാവിട്ടപ്പുറം,രഞ്ജിത് അടാട്ട്, ടി.വി.ഷെബീർ, ഷാനവാസ് വട്ടത്തൂർ,പി.കെ.അബ്ദുള്ളക്കുട്ടി,അഷ്റഫ് വളയംകുളം എന്നിവർ പ്രസംഗിച്ചു.
ഉണ്ണി ശുകപുരം മറുപടി പ്രസംഗം നടത്തി.