EDAPPALLocal news

വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗം യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകൽ പദ്ധതിയുടെ ഒന്നാംഘട്ട വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ജീവനോപാധി കണ്ടെത്തുന്നതിനും സാധിക്കുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് അഡ്വ ആർ ഗായത്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബിജു സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button