Tech

വാട്സാപ്പ്ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ

ന്യൂഡൽഹി:
മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു. ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി 81ശതമാനം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഔട്ടേജ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ട‍ർ വ്യക്തമാക്കുന്നു. വാട്സാപ്പ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടിന്നുണ്ടെന്ന് 16 ശതമാനം പേ‍ർ റിപ്പോർട്ട് ചെ്തിട്ടുണ്ട്.

മെസേജ് ഡെലിവറാകുന്നതിന് പുറമേ, സ്റ്റാറ്റസ് അപ്ലോഡ് ചെയ്യുന്നതിനും പ്രശ്നം നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സമാന സാങ്കേതിക പ്രശ്നം നേരിടുന്നതായി ചില‍ർ പരാതിപ്പെടുന്നുണ്ട്. അതേസമയം സാങ്കേതിക തകരാ‍ർ സംബന്ധിച്ച് വാട്സാപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാട്സാപ്പ് ഉപയോക്താക്കൾ വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. വാട്സാപ്പ് ആപ്പ് വഴിയും വാട്സാപ്പ് വെബ് വഴിയും മെസേജ് അയയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചിരുന്നില്ല. വാട്സാപ്പ് കോളും തടസ്സപ്പെട്ടിരുന്നു. അന്ന് 9000ത്തിലധികം പരാതികളാണ്ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

https://chat.whatsapp.com/HiWTdIRXFrQI0gIE3Y9Jxd

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button