Local newsMALAPPURAM
വാട്ടര്‍ അതോറിറ്റി സ്റ്റാഫ് സമര ശൃംഖലയ്ക്ക് എടപ്പാളില്‍ സ്വീകരണം
മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സ്വകാര്യവത്കരണ വായ്പാ നയങ്ങള്‍ ഉപേക്ഷിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി) കാസര്‍ഗോഡു നിന്നും ആരംഭിച്ച സമര ശൃംഖലയ്ക്ക് എടപ്പാളില്‍ സ്വീകരണം നല്‍കി. മുന്‍ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ദിപു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പ്രമോദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു കേന്ദ്ര കമ്മിറ്റി അംഗം കെ മുരളി, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ സഞ്ജീവ്,ഡി സി സി സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി വി ഷബീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം സുരാജ് സ്വാഗതവും എടപ്പാള്‍ യൂണിറ്റ് സെക്രട്ടറി പി ഷീന നന്ദിയും പറഞ്ഞു.