Local newsPONNANI

വെളിയങ്കോട് കല്യാണ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പൊന്നാനി: വെളിയംകോട് പുഴക്കരയിലെ കല്യാണവീട്ടിൽ നിന്നും കല്യാണ തലേന്ന് ഭക്ഷണ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
രണ്ട് മുതിര്‍ന്നവർ ഉൾപ്പെടെ 12 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി എരമംഗലത്തെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. ശനിയാഴ്ച രാത്രി കല്യാണ വീട്ടിൽ ഉണ്ടാക്കിയ ബിരിയാണിയാണ് ഓഡിറ്റോറിയത്തിലെത്തിച്ച് വിളമ്പിയത്. ചൊവ്വാഴ്ച മുതൽ പല വീടുകളിലെ കുട്ടികൾക്കും വയറളിക്കവും പനിയും പിടിപ്പെട്ടു വിവാഹ തലേന്ന് ഭക്ഷണ കഴിച്ചവരില്ലായിരുന്നു അസ്വസ്ഥതകൾ കണ്ടത്തിയത് തുടർന്ന്
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ponnaninews

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button