EDAPPALLocal newsVATTAMKULAM

വാക്സിൻ ലഭ്യതക്കുറവിന് പരിഹാരം കണ്ടെത്താൻ ഭരണപക്ഷത്തോടൊപ്പം നിൽക്കാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വട്ടം കുളം പഞ്ചായത്ത് ഭരണസമിതി

എടപ്പാൾ: വാക്സിൻ ലഭ്യതക്കുറവിന് പരിഹാരം കണ്ടെത്താൻ ഭരണപക്ഷത്തോടൊപ്പം നിൽക്കാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വട്ടം കുളം പഞ്ചായത്ത് ഭരണസമിതി പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വികസന രംഗത്ത് പഞ്ചായത്ത് ബഹുദൂരം മുന്നേറുന്നതിലെ അസഹിഷ്ണുതയാണ് പ്രതിപക്ഷ ആരോപണത്തിനു പിന്നിലുള്ളത്. വാക്സിൻ വിതരണം ചെയ്തത് സുതാര്യമായാണ്.ഇതിൻ്റെ വ്യക്തമായ കണക്കുകൾ ആർക്കും പരിശോധിക്കാവുന്നതാണ്. പഞ്ചായത്തിൻ്റെ സാമൂഹിക അടുക്കളയിൽ നിന്ന് പതിനായിര ത്തിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു. ആവശ്യമെങ്കിൽ അടുക്കളയുടെ പ്രവർത്തനം പുനഃരാരംഭിക്കും.
സർക്കാർ നിർദ്ദേശം മുൻനിർത്തി കോ വിഡ് ബാധിതർക്ക് ആയുർവേദ, ഹോമിയോ അലോപ്പതി ചികിത്സയും, മരുന്നുകളും സമയാസമയങ്ങളിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ആരംഭിച്ച നിരീക്ഷണ കേന്ദ്രത്തിന് ബദലായി കേന്ദ്രം തുടങ്ങിയത് രോഗവ്യാപനതോത് ഉയർത്താൻ കാരണമാക്കിയിട്ടുണ്ട്. കോ വിഡ് ടെസ്റ്റുകൾ വേണ്ടത്രയുണ്ടെങ്കിലും ആളുകൾ എത്താത്തതിനാലാണ് പ്രതിപക്ഷത്തോടു കൂടി ചർച്ച ചെയ്ത് ടെസ്റ്റ് ക്യാമ്പുകൾ ആരംഭിച്ചത്. അരലക്ഷത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ ആർക്കും പരാതികളില്ലാതെ കോ വിഡ് കാലം തരണം ചെയ്യാൻ കഴിയുന്നത് ഭരണസമിതിയുടെ സുതാര്യമായ ഇടപെടലിനാലാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്തിൽ അഷറഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button