വാക്സിനേഷൻ ഊർജ്ജിതം’: വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷന് ഐഡിയൽ ക്യാമ്പസിൽ തുടക്കമായി.
എടപ്പാൾ: സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട വാക്സിനേഷൻ ക്യാമ്പിൻ്റെ തവനൂർ പഞ്ചായത്ത്തല ഉദ്ഘാടനം കടകശ്ശേരി ഐഡിയൽ കാമ്പസിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് നിർവ്വഹിച്ചു. പഞ്ചായത്തംഗം വിമൽ അദ്ധ്യക്ഷതവഹിച്ചു,
വാക്സിനേഷൻ ചാർജ്ജ് ഓഫീസർ ഡോ.മുഹമ്മദ് ഷെഫീക്ക്,
ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എർണോൾഡ്, രാജേഷ് പ്രശാന്തിയിൽ, ഹെൽത്ത് നേഴ്സ് കെ. നിർമ്മല എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ഇരുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ വാക്സിനേഷൻ സ്വീകരിച്ചു.
ഇൻറർനെറ്റ് സൗകര്യമുള്ള രജിസ്ട്രേഷൻ ഏരിയ, കുട്ടികൾക്ക് കാത്തിരിപ്പുമുറി, വാക്സിനേഷൻ ഏരിയ, നിരീക്ഷണ മുറി, രക്ഷിതാക്കൾക്ക് വിശ്രമമുറി, കുടിവെള്ളം മുതലായ സൗകര്യങ്ങൾ സ്കൂളിൽ സജ്ജീകരിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചsങ്ങിൽഅഭിലാഷ് ശങ്കർ, വി എസ് ശ്രീലാൽ (എച്ച് എസ് ), ആർ രാജേഷ്, ( സി ബി എസ് ഇ ) അബ്ദുറഊഫ് (എച്ച് എസ് എസ് )കെ പി വിനീഷ്, എസ് സുധീഷ്, പി ടി എം ആനക്കര എന്നിവർ സംസാരിച്ചു.