KERALA
വസ്ത്രം ഊരിമാറ്റി വിഡിയോ എടുത്ത് പ്രചരിപ്പിച്ചു; പാലായിൽ വിദ്യാർഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിച്ചെന്ന് പരാതി. കോട്ടയം പാലാ സെന്റ് തോമസ് സ്കൂളിൽ സഹപാഠികൾ വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
