VATTAMKULAM
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു വട്ടംകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-16-17-35-16-252_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2021/07/ABSI-01-1-1024x266.png)
എടപ്പാൾ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു വട്ടംകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് നടുവട്ടത്ത്
തട്ടുകട പൊളിച്ച് നീക്കാൻ നടപടി ഉണ്ടായതെന്നാരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്. അഡ്വക്കറ്റ് എം ബി ഫൈസൽ ഉദ്ഘാടനം ചെയ്തു. സി രാഘവൻ അധ്യക്ഷത വഹിച്ചു. എം എ നവാബ്, പ്രവീൺ, കെ വി കുമാരൻ, എം മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)