CHANGARAMKULAM
വഴിയോര കച്ചവടക്കാർ ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ചങ്ങരംകുളം: വഴിയോര കച്ചവടക്കാർ ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.വഴിയോര കച്ചവട തൊഴിൽ സംരക്ഷണ നിയന്ത്രണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.വഴിയോര കച്ചവട തൊഴിലാളി യൂണിയൻ CITU വിന്റെ നേതൃത്വത്തിലാണ് മാർച്ച്. വി കെ ടി യു പൊന്നാനി ഏരിയ സെക്രട്ടറി കബീർ പാലപ്പെട്ടി പരിപാടി ഉദ്ഘടാനം ചെയ്തു.യൂണിറ്റ് സെക്രട്ടറി അബു സ്വാഗതം പറഞ്ഞ ചടങ്ങിൽ
പ്രസിഡണ്ട് മുഹമ്മദ് കുട്ടി അധ്യക്ഷനായി.വഴിയോരക്കച്ചവടക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി,വൈസ് പ്രസിഡണ്ട് എന്നിവർക്ക് സംഘടനാ നേതാക്കൾ കൈമാറി
