CHANGARAMKULAM

“സ്മരണയിലും സാന്ത്വനമായി തങ്ങൾ “
യൂത്ത് ലീഗ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

എടപ്പാൾ: തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്മരണയിലും സാന്ത്വനമായി തങ്ങൾ “
എന്ന പ്രമേയത്തിൽ തവനൂർ വയോജന മന്ദിരത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.
മന്ദിരത്തിലെ മുഴുവൻ അന്തെവാസികൾക്കും അന്നദാനവും യൂത്ത് ലീഗ് പ്രവർത്തകർ ഒരുക്കിയിരുന്നു. മുനവ്വറലി ശിഹാബ് തങ്ങളും, സ്വാമി ഗുരുരത്നവും അന്തെവാസികൾക്കൊപ്പം ഭക്ഷണം വിളമ്പിയും കഴിച്ചും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ശാന്തിഗിരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യഥിതിയായി.
തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ എംപി അധ്യക്ഷത വഹിച്ചു.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി
പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി എം.പി മുഹമ്മദ്‌കോയ, ആർ കെ ഹമീദ്, പി കുഞ്ഞിപ്പ ഹാജി, വികെഎം ഷാഫി, ഐപി ജലീൽ, അക്ബർ കുഞ്ഞു, വിപി റഷീദ്, വികെഎ മജീദ്, സ്വാലിഹ് തങ്ങൾ, സിപി ഷാനിബ്, പിപി ഫൈസൽ, സിദ്ധീഖ് മറവഞ്ചേരി, ഷുഹൈബ് ഹുദവി,അയ്യൂബ് ആലുക്കൽ, സാഹിർ മാണൂർ, സുലൈമാൻ മൂതൂർ, പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button