Categories: Local newsPONNANI

വള്ളക്കാർക്ക് ലൈഫ് ജാക്കറ്റും തിരിച്ചറിയൽ രേഖയും നിർബന്ധം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230331-WA0126-1024x1024-1-300x300-1&period;jpg" alt&equals;"" class&equals;"wp-image-40593"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പൊന്നാനി&colon; 52 ദിവസത്തെ നിരോധനം ജൂലായ് 31-ന് അർധരാത്രിയാണ് അവസാനിക്കുക&period; പരമ്പരാഗത വള്ളത്തിൽ മീൻപിടിക്കുന്നവർക്ക് ഇക്കാലയളവിലും കടലിൽപ്പോകാം&period; ഇവർക്കുള്ള നിർദേശങ്ങൾ ഫിഷറീസ് വകുപ്പ് പുറത്തിറക്കി&period; ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം&period; സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയുള്ള മത്സ്യബന്ധനം ശിക്ഷാർഹമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്&period; അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകളും മത്സ്യത്തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും കൈയിൽ കരുതണം&period; ജി&period;പി&period;എസ്&period;&comma; വയർലെസ് തുടങ്ങിയ വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങൾ യാനത്തിൽ കരുതണമെന്നും നിർദേശമുണ്ട്&period; കാലാവസ്ഥാ മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്കെതിരേയും നടപടിയുണ്ടാകും&period; മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ പോത്തൻവല ഉപയോഗിച്ചുള്ളതും രാത്രികാല മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്&period; നിരോധനം ലംഘിക്കുന്നവർക്കെതിരേ കേരള മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികളുണ്ടാകും&period; ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾ ഗ്രൂപ്പുകളായി പോകണമെന്നും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്&period; ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും മത്സ്യബന്ധന ലൈസൻസുമുള്ള യാനങ്ങൾ ഉപയോഗിച്ചാണ് മീൻപിടിക്കേണ്ടതെന്നും ഒരു ഇൻബോർഡ് വള്ളത്തിൽ ഒരു കരിയർവള്ളം മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്&period; ട്രോളിങ് നിരോധനം ബാധകമായ യാനങ്ങൾ മത്സ്യബന്ധനത്തിലേർപ്പെടരുതെന്നും അനുമതിയുള്ള യാനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ&comma; ഇന്ധനം&comma; കുടിവെള്ളം എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്&period; പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുമ്പോൾ നിശ്ചിത വലിപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

14 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago