EDAPPAL
വളാഞ്ചേരി റീജണൽ കോളജിൽ നിന്ന് വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു


വളാഞ്ചേരി റീജണൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു.40ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
മലപ്പുറം സ്വദേശി മിൻഹാജാണ് മരിച്ചത്.
ഇടുക്കി അടിമാലി മുനിയറയിലാണ് അപകടമുണ്ടായത്.പരിക്കേറ്റ വിദ്യാർഥികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ചപുലർച്ചെ ഒന്നേകാലോടെയായിരുന്നു അപകടം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായി കൊക്കയിൽ പതിക്കുകയായിരുന്നു.
ഡ്രൈവറിന്റെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. നിരന്തര അപകടമേഖലയായ പ്രദേശത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു
