EDAPPAL
വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതി പിടിയിൽ


വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതിയെ പിന്തുടർന്ന് പിടികൂടി അങ്കണവാടി അധ്യാപികമാർ.
കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരമാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) കവർന്നത്.പ്രതി ഏഴ് മാസം ഗർഭിണിയുമാണ്.
മോഷണം ശ്രദ്ധയിൽപ്പെട്ട രണ്ട് അങ്കണവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് മോഷ്ടാവിനെ പിടികൂടാനായത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മോഷ്ടിച്ച പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
