Local newsMALAPPURAM

വളാഞ്ചേരി–കൊളത്തൂർ റൂട്ടിൽ ബസ് യാത്രക്കാരെ രാത്രി വഴിയിൽ ഇറക്കിവിടുന്നു

പെരിന്തൽമണ്ണ : വളാഞ്ചേരി റൂട്ടിൽ വളാഞ്ചേരിയിലേക്കും കൊളത്തൂരിലേക്കുമുള്ള യാത്രക്കാർക്ക് വൈകിട്ട് 7 കഴിഞ്ഞാൽ പിന്നെ ബസ് യാത്ര കഠിനം. 7.10ന് പെരിന്തൽമണ്ണ ബസ് സ്‌റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസിൽ കയറാനായില്ലെങ്കിൽ ടാക്‌സിയോ ഓട്ടോറിക്ഷയോ പിടിക്കേണ്ടി വരും. രാത്രി ഇതിനു ശേഷവും ബസ് സർവീസുകൾക്ക് പെർമിറ്റ് ഉണ്ടെങ്കിലും പല ബസുകളും സർവീസ് നടത്താത്തതാണ് പ്രശ്‌നം. വളാഞ്ചേരി പെർമിറ്റോടെ സർവീസ് നടത്തുന്ന ചില ബസുകൾ യാത്രക്കാരെ കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പടിയിൽ രാത്രിയിൽ ഇറക്കി വിടുകയാണ്.യാത്രക്കാരായി സ്‌ത്രീകളോ കുട്ടികളോ ഉണ്ടെങ്കിൽപോലും അവിടെ ഇറങ്ങുകയേ വഴിയുള്ളൂ. പിന്നീട് കൊളത്തൂർ കുറുപ്പത്താലിലേക്കും വളാഞ്ചേരിയിലേക്കും തുടർ യാത്രയ്‌ക്ക് വേറെ വഴി നോക്കണം. കൊളത്തൂർ പൊലീസ് സ്‌റ്റേഷനു മുൻവശത്താണ് ഇടയ്‌ക്ക് ട്രിപ്പ് അവസാനിപ്പിച്ച് രാത്രികാലത്ത് യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നത്. ഏറെ ബസ് യാത്രക്കാരുള്ള ഈ റൂട്ടിൽ രാത്രി 9 വരെയെങ്കിലും സർവീസ് അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് ഉള്ള ബസുകൾതന്നെ രാത്രികാല യാത്രക്കാർക്ക് ദുരിതമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button