KUTTIPPURAMLocal newsMALAPPURAM

വളാഞ്ചേരി–കുറ്റിപ്പുറം റോഡിൽ സർവീസ് റോഡിലേക്കു മണ്ണിടിഞ്ഞു

വളാഞ്ചേരി പാണ്ടികശാല ദേശീയപാത സർവീസ് റോഡിൽ കുന്നിന്റെ അരിക് ഇടിഞ്ഞ നിലയിൽ;കഴിഞ്ഞദിവസം രാത്രിയാണു മണ്ണ് അടർന്നു വീണത്

വളാഞ്ചേരി: ആറുവരിപ്പാതയുടെ സർവീസ് റോഡിലേക്കു കഴിഞ്ഞദിവസം രാത്രി പാതയോരത്തെ കുന്നിൽനിന്ന് മണ്ണിടിഞ്ഞു. റോഡിൽ വാഹനങ്ങളില്ലാതിരുന്നതും കാൽനടയാത്രക്കാർ കുറവായതിനാലും വലിയ അപകടമുണ്ടായില്ല. വളാഞ്ചേരി–കുറ്റിപ്പുറം റോഡിൽ പാണ്ടികശാല മേൽഭാഗത്ത് വളാഞ്ചേരിയിലേക്കുള്ള സർവീസ് റോഡിലേക്കാണ് മണ്ണ് അടർന്നുവീണത്. നിലവിൽ ഇതുവഴിയാണ് വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഓടുന്നത്. നാട്ടുകാർ ഓടിക്കൂടി വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. ഹൈവേ പൊലീസും സ്ഥലത്തെത്തി. ഇവിടെ പാതയോരത്ത് 30 മീറ്റർ ഉയരത്തിലുള്ള കുന്നാണ് ഇടിഞ്ഞത്. സർവീസ് റോഡിനായി ഇടിച്ച കുന്നിന്റെ പലഭാഗത്തും ചെമ്മണ്ണ് ആണുള്ളത്. മഴയിൽ മണ്ണ് കുതിർന്നു താഴേക്കു പതിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ദേശീയപാത നിർമാണക്കമ്പനിയുടെ മണ്ണുമാന്തി എത്തിച്ചു പാതയിലെ മണ്ണുനീക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button